രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ വേശ്യകളാണെന്ന സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മൗനം പാലിച്ച് പ്രമുഖ ആക്ടിവിസ്റ്റുകള്‍.
സ്വാലിഹിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.എന്നാല്‍ സ്ത്രീ-പുരഷ സമത്വവും സ്വാതന്ത്ര്യവും വായ്ത്താരികളാക്കിയ സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖ ആക്ടിവിസ്റ്റുകള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സെലക്ടീവ് പ്രതികരണങ്ങളാണ് കേരളത്തിലെ സ്ത്രീ ആക്ടിവിസ്റ്റുകളില്‍ നിന്ന് എന്ന ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആക്ഷേപവും ഉണ്ട്.ഇവര്‍ മൗനം വെടിയണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ‘പൊട്ട്’ പരാമര്‍ശം വലിയ വിവാദമാക്കിയവര്‍ പോലും സ്വാലിഹിന്റെ പരാമര്‍ശത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഈ രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും വിമര്‍ശനം ഉയരുന്നു.
രാത്രി ഒന്‍പത് മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകള്‍ വേശ്യകള്‍ ആണെന്നാണ് സ്വാലിഹ് ബത്തേരി പറയുന്നത്. ‘സൗമ്യ വധക്കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതി മുറിയില്‍ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് കേരളത്തിലെ സ്ത്രികളെയെല്ലാം അടച്ചാക്ഷേപിക്കുന്ന രീതിയിലായിരുന്നു സ്വാലിഹ് ബത്തേരിയുടെ പ്രസംഗം.