Breaking News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കോവിഡ്; 518 മരണം; ഏറ്റവും കൂടുതൽ കേരളത്തിൽ…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,004 പേര്‍ രോഗമുക്തി നേടി. 518 പേരാണ് മരിച്ചത്. 4,22,660 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 97.31 ശതമാനമാണ്

രാജ്യത്തെ രോഗമുക്തി നിരക്ക്. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ് -16,148. മഹാരാഷ്ട്ര (8172), ആന്ധ്ര പ്രദേശ് (2672), തമിഴ്നാട് (2205), ഒഡിഷ (2182) എന്നിങ്ങനെയാണ്

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ആകെ രോഗികളുടെ 76.25 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. 124 മരണം റിപ്പോര്‍ട്ട് ചെയ്ത

മഹാരാഷ്ട്രയാണ് പ്രതിദിന മരണക്കണക്കില്‍ മുന്നില്‍. രണ്ടാമതുള്ള കേരളത്തില്‍ 114 പേരാണ് ഇന്നലെ മരിച്ചത്. 51.01 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതോടെ, ആകെ നല്‍കിയ ഡോസുകള്‍ 40.49 കോടിയായി

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …