Breaking News

Sc ഫണ്ട്‌ തട്ടിപ്പ് : കോൺഗ്രസ് ഉപരോധ സമരം കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു…

തിരുവന്തപുരം നഗരസഭയിൽ 1 കോടിയോളം രൂപ ജീവനക്കാരും പ്രെമോട്ടർമാരും ചേർന്ന് തട്ടിയെയെടുത്തതിനെതിരെ ഉള്ളുർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ ഉപരോധസമരം KPCC വർക്കിംങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് MP ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ഗവർമെൻ്റിൻ്റെ ഫണ്ട് കുടിയ SC ഫണ്ട് തിരിമറി നടത്തിത്തിയതിൽ പ്രതികളായ CPM നേതാക്കൾക്കെതിരായ അന്വേഷണം നിക്ഷ്പക്ഷമായി നടക്കില്ല എന്നതിനാൽ കേസ് CBi യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന വ്യാപക

പ്രക്ഷോപം ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മനുഷ്യർ ജീവിക്കാൻ പാടുപെടുന്ന ഈ പ്രതിസന്ധി കാലത്തും അഴിമതിയിൽ മുങ്ങിക്കുളിക്കുകയാണ് പിണറായി സർക്കാർ.

ഡാറ്റ തട്ടിപ്പു മുതൽ വനംകൊള്ള വരെ കഴിഞ്ഞ് SC/ST ഫണ്ട് തട്ടിപ്പിലേക്കും കടന്നിരിക്കുകയാണ് സഖാക്കൾ. ജനങ്ങളുടെ പണം ധൂർത്തടിച്ചും അവരെ വെല്ലുവിളിച്ചും കോവിഡ് മരണ കണക്കിൽ കൃത്യമം കാട്ടി വഞ്ചിക്കുകയും

ചെയ്ത സർക്കാരിലുള്ള വിശ്വാസം പ്രതിപക്ഷത്തിനും ജനങ്ങൾക്കും നഷ്ടമായിക്കഴിഞ്ഞു എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. എല്ലാ നഗരസഭകളെയും അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡൻ്റ് ഉള്ളുർ മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ UDF ജില്ല ചെയർമാൻ PK വേണുഗോപാൽ KPCC സെക്രട്ടറി KS ഗോപകുമാർ ചെമ്പഴന്തി അനിൽ ജോൺസൻ ജോസ. മുൻ കൗൺസിലർ

ജിഎസ് ശ്രീകുമാർ, ചെറുവക്കൽ പത്മകുമാർ, പോങ്ങുംമൂട് രാജു, നജീവ് ചെറുവക്കൽ ഹരി സോളമൻ, ഷിബു ശാലോം, പ്രേംജിത്ത്, സുനിൽ ബാബു ജോസ് റഹീം എന്നിവർ സംസാരിച്ചു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …