ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. മധ്യപ്രദേശില്‍ ജൂണ്‍ 28നാണ് സംഭവം. അത്യാസന്ന നിലയില്‍ കഴിയുന്ന യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡല്‍ഹി വനിത കമീഷന് അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാട്ടിയന്നും
ഇരക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം. ജൂണ്‍ 28ന് ഭര്‍ത്താവും സഹോദരിയും േചര്‍ന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു.
പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച് യുവതിയുടെ സഹോദരന് വനിത കമീഷനുമായി ബന്ധപ്പെടുകയും
സംഭവം അറിയിക്കുകയും ചെയ്തു. പിന്നീട് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റെത്തി മൊഴി രേഖപ്പെടുത്തി. അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീധന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, മറ്റു നടപടികളൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ല. മധ്യപ്രേദശ് പൊലീസ് ദുര്‍ബലമായ എഫ്.ഐ.ആറാണ് രജിസ്റ്റര്‍ ചെയ്തതെന്നും
ആസിഡ് ആക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും വനിത കമീഷന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു.
പിന്നീട് ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ആന്തരാവയവങ്ങള്‍ നശിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി വനിത കമീഷന് അയച്ച കത്തില്‍ പറയുന്നു. നിലവില്‍ ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്.
യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛര്‍ദ്ദിക്കുകയാണെന്നും പറയുന്നു. യുവതി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇത്തരം ഗുരുതരമായ കേസ് മധ്യപ്രദേശ് പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.