Breaking News

ഹോട്ട്‌ഷോട്ട്‌സ് ആപ്പ് വഴി നീലച്ചിത്രങ്ങള്‍ സ്ട്രീമിങ്ങ് നടത്തി, വെബ് സീരിസില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച്‌ യുവതികളെ നിര്‍ബന്ധിച്ചു: രാജ് കുന്ദ്ര കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുംബൈ പൊലീസ്…

അശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര മുഖ്യ സൂത്രധാരന്‍ എന്ന് മുംബൈ പൊലീസ് കോടതിയില്‍. ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പ്

വഴി അശ്ലീല വീഡിയോകള്‍ സ്ട്രീമിങ്ങ് നടത്തിയതില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്നും  മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ

കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വെള്ളിയാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ് കുന്ദ്രയ്‌ക്കെതിരെ തെളിവുണ്ടെന്നും ഇദ്ദേഹത്തിന്റെ സഹായി റെയാന്‍ തോര്‍പ്പും അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. രാജ് കുന്ദ്രയുടെ കമ്ബനിയുടെ ഐടി വിഭാഗം

കൈകാര്യം ചെയ്തിരുന്നത് റെയാനാണ്. അശ്ലീല ഉള്ളടക്കം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഹോട്ട്‌ഷോട്ട്‌സിനെ മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ആപ്പിളും ഗൂഗിളും നീക്കം ചെയ്തു.

കുന്ദ്രയുടെ ഓഫീസില്‍ നിന്ന് അശ്ലീല വീഡിയോയുടെ ക്ലിപ്പുകള്‍ കണ്ടെത്തിയതായും മുംബൈ പൊലീസ് വ്യക്തമാക്കി.

വിശദമായി പരിശോധിച്ചപ്പോള്‍ കരാര്‍ രേഖകള്‍, ഇ-മെയിലുകള്‍, വാട്‌സ്‌ആപ്പ് ചാറ്റുകള്‍, അശ്ലീല വീഡിയോ ക്ലിപ്പുകള്‍, എന്നിവ കണ്ടെത്തിയതായി ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ അശ്ലീല സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാജ് കുന്ദ്ര നിഷേധിച്ചു. പൊലീസ് അന്വേഷിച്ച്‌ കൊണ്ടിരിക്കുന്ന മറ്റൊരു പ്രതിക്ക് ഹോട്ട്‌ഷോട്ട്‌സ് വിറ്റതായി രാജ് കുന്ദ്ര പറയുന്നു.

എന്നാല്‍ പതിവായി ആപ്പില്‍ സാമ്ബത്തിക കാര്യങ്ങള്‍ രാജ് കുന്ദ്ര അപ്‌ഡേറ്റ് ചെയ്യുന്നത് കണ്ടെത്തിയതായി പൊലീസ് പറയുന്നു. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും രാജ് കുന്ദ്രയാണെന്നും പൊലീസ് പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ഗഹ്ന വസിഷ്ത്തിന്റെ അറസ്റ്റാണ് അന്വേഷണം രാജ് കുന്ദ്രയിലേക്ക് എത്തിച്ചത്. രാജ് കുന്ദ്രയുടെ മുന്‍ പിഎ ഉമേഷ് കമ്മത്തിനും ഗഹ്ന വസിഷ്ത്തിനും അശ്ലീല സിനിമാ നിര്‍മ്മാണത്തില്‍ പങ്കുള്ളതായി പൊലീസ് പറയുന്നു.

ഓരോ ക്ലിപ്പിനും സ്ത്രീകള്‍ക്ക് 10000 രൂപ വീതമാണ് നല്‍കിയിരുന്നത്. വെബ് സീരിസില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അശ്ലീല സിനിമാ നിര്‍മ്മാണത്തിന് സ്്ത്രീകളെ എത്തിച്ചതെന്നും പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …