ഭര്‍ത്താവ് മുകേഷുമായുള്ള വേര്‍പിരിയല്‍ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പരസ്പര ധാരണയിലാണ് പിരിയാന്‍ തീരുമാനിച്ചത്. മുകേഷും താനും രണ്ടുതരത്തിലുള്ള ആദര്‍ശമുള്ളവരാണ്. തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ താത്പര്യപ്പെടുന്നില്ല.
സൗഹാര്‍ദത്തോടെയാണ് പിരിയുന്നത്. മുകേഷ് നന്മയുള്ള വ്യക്തിയാണ്. മുകേഷിനെ വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും താനില്ല. വേര്‍പിരിയല്‍ സങ്കടകരമാണെന്നും എല്ലാം നല്ലതിനാകട്ടെ എന്നും അവര്‍ പറഞ്ഞു.
മുകേഷിന് വക്കീല്‍ നോട്ടീസ് അയച്ചെന്ന വാര്‍ത്ത ദേവിക സ്ഥിരീകരിച്ചു. വേര്‍പിരിയലുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന കഥകളില്‍ സത്യമില്ല. തുടര്‍ന്നുള്ള കാര്യങ്ങള്‍ കൂട്ടായി തീരുമാനിക്കുമെന്നും ദേവിക വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY