സമോസകളുടെ വിലക്കയറ്റത്തെച്ചൊല്ലിയുള്ള ത ര്‍ക്കത്തെത്തുടര്‍ന്ന് മധ്യപ്രദേശിലെ അന്നുപൂര്‍ ജില്ലയില്‍ ഒരാള്‍ തീ കൊളുത്തി മരിച്ചു. ജില്ലയിലെ അമര്‍കാന്തക് പോലീസ് സ്റ്റേഷന്
കീഴിലുള്ള ബന്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. തര്‍ക്കത്തെത്തുടര്‍ന്ന് ബജ്രു ജെസ്വാള്‍ എന്ന യുവാവ് സ്വയം പെട്രോള്‍ ഒഴിച്ചുതീ കൊളുത്തുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ
22ന് ബജ്രു ജയ്സ്വാള്‍(30) സുഹൃത്തുക്കളോടൊപ്പം സമോസ സ്റ്റാളിലേക്ക് പോവുകയും രണ്ട് സമോസകള്‍ വാങ്ങുകയും
ചെയ്തു. കടയുടമയായ കാഞ്ചന്‍ സാഹു 20 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെപ്പോള്‍ സമോസ 7.50 രൂപക്ക് ആദ്യം ലഭ്യമായിരുന്നല്ലോ എന്ന് ജയ്സ്വാള്‍ ചോദിക്കുകയും പണപ്പെരുപ്പം കാരണം
വില ഉയര്‍ത്താന്‍ താന്‍ നിര്‍ബന്ധിതയായെന്നു സാഹു മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയും കടയുടമ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും സബ്
ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ആശിഷ് ഭരന്ദെ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) 294, 506, 34 വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് ഫയല്‍ ചെയ്തു.
അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായി ബജ്രു ജയ്സ്വാളിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസം രാവിലെ 10 മണിയോടെ ബജ്രു ജയ്സ്വാള്‍ വീണ്ടും കടയിലെത്തുകയും മറ്റൊരു തര്‍ക്കത്തെത്തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് സ്വയം
തീകൊളുത്താന്‍ ശ്രമിക്കുകയും ചെയ്തു. സമീപത്തെ ആളുകള്‍ തീ അണയ്ക്കാന്‍ ഓടിയെത്തി. മാരകമായി പൊള്ളലേറ്റിരുന്ന ജസ്വാളിനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജൂലൈ 24ന് മരിച്ചു.
ഇാ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നു അന്വേഷണ ചുമതലയുള്ള എസ്ഡിപിഒ ആശിഷ് ഭരന്ദെ പറഞ്ഞു. ബജ്രു ജയ്സ്വാള്‍ പെട്രോള്‍ സ്വയം ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതാണെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പൊലീസും പരാതിക്കാരനും കഠിനമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ജയ്സ്വാള്‍ തീവ്രമായ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു.