Breaking News

‘മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല’; നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരന്‍ രാജീവ് ഗോവിന്ദന്‍

നര്‍ത്തകി മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് താനാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരനും നിര്‍മാതാവുമായ രാജീവ് ഗോവിന്ദന്‍.

”ആ രാജീവ് നായര്‍ ഞാനല്ല…”, എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് രാജീവ് ഗോവിന്ദന്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നത്. മേതില്‍ ദേവികയുടെ ഭര്‍ത്താവാണെന്ന

തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വീഡിയോകള്‍ക്കെതിരെയാണ് രാജീവ് വിമര്‍ശനമുന്നയിച്ചത്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും

രാജീവ് വ്യക്തമാക്കി. സംവിധായകന്‍ സച്ചിയും പൃഥ്വിരാജും ഒരുമിച്ച അനാര്‍ക്കലിയുടെ നിര്‍മാതാവാണ് രാജീവ്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയന്‍ നിര്‍മിക്കുന്നതും രാജീവാണ്.

രാജീവ് ഗോവിന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ആ രാജീവ് നായര്‍ ഞാനല്ല…

മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ‘ലൗവ് റീല്‍സ്’ എന്നൊരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം.

ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്‍്റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്‍കി. ഭാവനാസമ്ബന്നമായ കഥകള്‍ ചമച്ചു.

എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം. ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്‍്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു.

ദേവികയുടെ പുത്രന്‍്റെ പിതൃത്വവും എന്‍്റെ ചുമലില്‍ ചാര്‍ത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല. വാര്‍ത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാര്‍ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീല്‍സ് പിന്‍വലിക്കുക. നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …