വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതകത്തിനാണ് വില കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.
ഈ വര്‍ഷം വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 303 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1623. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പാചക വാതകം
ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധിക്കുന്നത് ഏറ്റവും തിരിച്ചടിയാകുന്നത് സാധാരണക്കാര്‍ക്കാണ്.