Breaking News

ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്: ബോക്‌സിംഗില്‍ ലവ്‌ലിനയ്‌ക്ക് വെങ്കലം…

ഒളിംപിക്‌സ് ഇടിക്കൂട്ടിൽ ഇന്ത്യയുടെ ലവ്‍ലിന ബോ‍ർഗോഹെയ്‌ന് വെങ്കലത്തോടെ മടക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസാണ്

ലവ്‍ലിനയെ തോല്‍പിച്ചത്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു.

ബുസേനസിനെ ഇടിച്ചിട്ടിരുന്നെങ്കില്‍ ഒളിംപിക്‌സ് ബോക്‌സിംഗ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാകുമായിരുന്നു ലവ്‍ലിന ബോ‍ർഗോഹെയ്‌ന്‍. 2008ല്‍ വിജേന്ദർ സിംഗും 2012ല്‍ മേരി കോമും വെങ്കലം നേടിയതാണ് ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകള്‍.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …