സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,080 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം വടക്കുന്നത്.
ഈ മാസം ഇത് അഞ്ചാം തവണയാണ് സ്വര്‍ണ വില കുറയുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 35,680 രൂപയായിരുന്നു വില.
വ്യാഴാഴ്ച്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 35,840 ആയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണ വില ഇടിയുന്ന നിലയിലാണ്. ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു.
രണ്ടാം തിയതി വിലയില്‍ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കില്‍ തുടര്‍ന്നശേഷമാണ് ഇന്നലെ വില കുറഞ്ഞത്.
NEWS 22 TRUTH . EQUALITY . FRATERNITY