ബന്ധുവിന്റെ ഫേസ്ബുക്ക്, വാട്സ്ആപ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്ത് പണം തട്ടിയെടുത്തെന്ന് പരാതി. വാഴത്തോപ്പ് പാറക്കുളങ്ങരയില്‍ ജോമറ്റിൻരെ പാലക്കാടുള്ള ബന്ധു ഷാജന് മാത്യുവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ആവശ്യപ്പെട്ടത്.
50,000 രൂപ ആവശ്യപ്പെട്ടതില്‍ 37,000 രൂപ അയച്ചു കൊടുത്തതിനു ശേഷം ബന്ധുവിനെ വിളിച്ചപ്പോള്‍ ആണ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും തട്ടിപ്പാന്നെന്നും മനസിലായത്.
സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടാണ് പണം തട്ടിയെടുത്തത്. ഇതു സംബന്ധിച്ച് തട്ടിപ്പിന് ഇഴയായ യുവാവ് സൈബര്‍ സെല്ലില്‍ പരാതി നല്കി.