Breaking News

സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനില്‍ തട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു…

ബംഗളുരുവില്‍ സിനിമാ ഷൂട്ടിങ്ങില്‍ സ്റ്റണ്ട് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ ‘ലവ് യു രച്ചൂ’ എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ വിവേക് ആണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് വിവേകിനെ ബംഗളുരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 11 കെവി വൈദ്യുത ലൈനിനു സമീപം ക്രെയ്‌നില്‍ നില്‍ക്കുമ്ബോഴായിരുന്നു അപകടം.

മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. സംവിധായകന്‍ ശങ്കര്‍, നിര്‍മ്മാതാവ്

ദേശ്പാണ്ഡെ, സ്റ്റണ്ട് സംവിധായകന്‍ വിനോദ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അജയ് റാവു, രചിതാ റാം എന്നിവര്‍ നായികാനായകന്മാരാവുന്ന സിനിമയാണിത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …