Breaking News

ഹിമാചലില്‍ ദേശിയപാതയില്‍ വാഹനങ്ങള്‍ക്ക്​ മുകളിലേക്ക്​ മണ്ണിടിഞ്ഞു; നിരവധി പേര്‍ മണ്ണിനടിയില്‍….

ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിഞ്ഞ് 50 ല്‍ അധികം ആളുകളെ കാണാതായി. ബസ്, ട്രക്ക്​, കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്.

നിരവധി ആളുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​. റെക്കോങ്​ പീ-ഷിംല പാതയില്‍ കിനൗറില്‍ ഉച്ചക്ക്​ 12.45 ഓടെയാണ്​ അപകടം. ദേശീയപാത വഴി കിനൗറില്‍ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട്

ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഉയരത്തില്‍ നിന്നുള്ള ഉരുളന്‍ കല്ലുകളും മണ്ണും പാതയിലേക്ക്​ വീഴുകയായിരുന്നു. കാറുകളടക്കമുള്ള

വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മണ്ണിടിച്ചിലില്‍ ദേശീയപാത പൂര്‍ണമായി തടസപ്പെട്ടു. ഇന്‍ഡോ തിബത്തന്‍ ബോര്‍ഡര്‍ ​േപാലീസ്​ സംഘത്തെ

രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്​. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി ജയ്​റാം താക്കൂര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …