Breaking News

നവജാത ശിശുവിനെ കാമുകന് നല്‍കി ഭര്‍തൃമതിയായ യുവതി വീട്ടിലേക്ക് മടങ്ങി; മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയില്‍; ഞെട്ടിക്കുന്ന സംഭവം നടന്നത് പത്തനംതിട്ടയില്‍…

നവജാത ശിശുവിനെ കാമുകന് നല്‍കിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. മുലപ്പാല്‍ പോലും നല്‍കാതെയാണ് ഭര്‍തൃമതിയായ യുവതി കുഞ്ഞിനെ കാമുകന് നല്‍കിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

ഇതോടെ നവജാത ശിശുവുമായി യുവാവ് സ്വന്തം വീട്ടിലേക്ക് എത്തി. എന്നാല്‍ വീട്ടില്‍ എത്തിയ യുവാവിനെതിരെ ഇയാളുടെ മാതാവും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മൂന്ന് ദിവസമായി മുലപ്പാല്‍ ലഭിക്കാതായതോടെ കുട്ടിയുടെ ആരോഗ്യ നില മോശമായി. പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പെരുമ്ബെട്ടി സ്വദേശിയും ബസ് ഡ്രൈവറുമായ 24 കാരനും റാന്നി സ്വദേശിയും ഭര്‍തൃമതിയും ഒരു മകളുടെ മാതാവുമായ യുവതിയ്ക്കും എതിരെയാണ് പരാതി. കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്തണമെന്നാണ് യുവാവിന്‍റെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്.

സംഭവം വിവാദമായതോടെ കുഞ്ഞ് തങ്ങളുടേതല്ലെന്ന നിലപാടിലാണ് കാമുകനും കാമുകിയും. അതേസമയം യുവതി സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചതിന് തെളിവുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ

മാസം 28നാണ് ആണ്‍കുഞ്ഞ് ജനിച്ചത്. 31ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന്റെ പേരില്‍ മാതാവിനെതിരെയും കുഞ്ഞിനെ ഏറ്റെടുത്തതിന് യുവാവിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …