Breaking News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,667 പേര്‍ക്ക് കോവിഡ് : 20,452 കേസുകളും കേരളത്തില്‍ നിന്ന് മാത്രം..

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 478 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. നിലവില്‍ 3,87,673 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ഇന്നലെ 35,743 പേര്‍ രോഗമുക്തരായി ഇതോടെ രാജ്യത്തെ കോവിഡ് മുക്തരായവരുടെ എണ്ണം 3,13,38,008 അയി ഉയര്‍ന്നു. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 4,30,732 പേര്‍ കോവിഡ് മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

53,61,89,903 പേര്‍ രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. അതേസമയം ഇന്നലെ രാജ്യത്ത് സ്ഥിരീകരച്ച കേസുകളില്‍ പകുതിയില്‍ അധികവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്.

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ പകുതിയിലേറെയും കേരളത്തില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ

കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇന്നലെ 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …