Breaking News

നഷ്ടമായത് ഇന്തോ-പസഫിക് മേഖലയിലെ കരുത്തനായ സേനാ മേധാവിയെ : ദു:ഖം രേഖപ്പെടുത്തി യു.എസ് ഇന്തോ-പസഫിക് കമാന്റ്…

ഇന്ത്യയുടെ സംയുക്ത സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവതിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ യു.എസ് ഇന്തോ-പസഫിക് കമാന്റ്. ‘ ഏറെ ദു:ഖത്തോടെയാണ് തങ്ങളുടെ ഉറ്റസുഹൃത്തായ ജനറല്‍ ബിപിന്‍ റാവതിന്റേയും ഭാര്യ മധുലികയുടേയും മറ്റ് സൈനികരുടേയും വിയോഗവാര്‍ത്ത കേട്ടത്. വളരെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു.’

യു.എസ് അഡ്മിറല്‍ ജോണ്‍ അക്വിലിനോ പറഞ്ഞു. ക്വാഡ് സഖ്യം രൂപീകരിക്കുന്ന സമയം മുതല്‍ യു.എസ് ഇന്തോ-പസഫിക് സൈനിക നീക്കങ്ങള്‍ക്ക് റാവത് വലിയ പ്രചോദനവും സഹായവുമായിരുന്നു.

അദ്ദേഹത്തിന്റെ അസമാന്യമായ നേതൃത്വ ശേഷിയാണ് വേഗത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സഹായമായത്. ഇന്തോ-പസഫിക് മേഖലയിലെ ശാന്തിയും സമാധാനവും കാക്കുന്നതില്‍ ബിപിന്‍ റാവതിന്റെ നിതാന്ത ജാഗ്രത വലിയ കരുത്തായിരുന്നുവെന്നും അക്വിലിനോ ചൂണ്ടിക്കാട്ടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …