Breaking News

വണ്ടാനം മെഡിക്കല്‍ കോളേജിലേത് ഗുരുതര വീഴ്ച; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്…

വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ കോളേജിലെ സി.സി.ടി.വി. പൊലീസ് എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കും’,

ആരോഗ്യ മന്ത്രി പറഞ്ഞു. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ സമാനമായ രണ്ട് പരാതികളാണ് വണ്ടാനം മെഡിക്കല്‍ കോളിജിനെതിരായി ലഭിച്ചിരിക്കുന്നത്.

ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച ചെങ്ങന്നൂര്‍ സ്വദേശി തങ്കപ്പന്‍ എന്ന രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നാണ് ഒരു പരാതി. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലായിരുന്നു മറ്റൊരു പരാതി.

രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് മകള്‍ രമ്യ ആരോപിച്ചിരുന്നു. രോഗിയെക്കുറിച്ച്‌ ഐസിയു വില്‍ അന്വേഷിച്ചപ്പോള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നായിരുന്നു

ആശുപത്രി ജീവനക്കാര്‍ നല്‍കിയ മറുപടിയെന്നും. രണ്ട് ദിവസം കഴിഞ്ഞാണ് മരണ വിവരം അറിയുന്നതെന്നും മകള്‍ പരാതി ഉന്നയിച്ചിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …