Breaking News

കൊല്ലം ഡിസിസി പ്രസിഡന്റ്‌ സ്ഥാനം; ചുരുക്കപ്പട്ടികയില്‍ 5 പേര്‍…

ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണനയ്ക്ക് കെപിസിസി നേതൃത്വം നല്‍കിയ ചുരുക്കപ്പട്ടികയില്‍ കടന്നുകൂടിയത് അഞ്ചുപേര്‍. പുനലൂര്‍ മധു, പി രാജേന്ദ്രപ്രസാദ്, ആര്‍ ചന്ദ്രശേഖരന്‍,

തൊടിയൂര്‍ രാമചന്ദ്രന്‍, എ ഷാനവാസ്ഖാന്‍ എന്നിവരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇവരെല്ലാം ഗ്രൂപ്പുകളിലെ പുതിയ നേതൃത്വത്തിനൊപ്പം നിലകൊണ്ടുകഴിഞ്ഞു. ഐ ഗ്രൂപ്പിലെ പുനലൂര്‍ മധു തെരഞ്ഞെടുപ്പുകാലത്ത് ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു.

അടുത്തകാലത്തായി കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍ അച്ചുതണ്ടിലേക്ക് ചാഞ്ഞുനില്‍ക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നു.

ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കെ സി രാജന്‍, ശൂരനാട് രാജശേഖരന്‍, ബിന്ദുകൃഷ്ണ, ആര്‍ ചന്ദ്രശേഖരന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ്. പട്ടികയില്‍ പേരുണ്ടെങ്കിലും ഐഎന്‍ടിയുസി

സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കില്ലെന്ന് ചന്ദ്രശേഖരനോട് രമേശ് ചെന്നിത്തല പറഞ്ഞതായാണ് സൂചന. ഐ ഗ്രൂപ്പില്‍

കൂടുതല്‍ സാധ്യത പുനലൂര്‍ മധുവിനാണ്. എ ഗ്രൂപ്പില്‍ തൊടിയൂര്‍ രാമചന്ദ്രനാണ് സാധ്യത. എ ഷാനവാസ്ഖാന് എതിരെ സ്വന്തം ഗ്രൂപ്പില്‍ തന്നെയാണ് പടയൊരുക്കം.

എ ഗ്രൂപ്പുമായി തെറ്റിപ്പിരിഞ്ഞ കൊടിക്കുന്നിൽ സുരേഷ് എംപി ആണ് പി രാജേന്ദ്രപ്രസാദിന്റെ പേര് നിർദേശിച്ചത്. ഇത് ഹൈക്കമാൻഡ് അംഗീകരിച്ചാൽ ജില്ലയിൽ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ

വലിയ മാറ്റംവരും. നിലവിൽ കെപിസിസി സെക്രട്ടറി ആണ് രാജേന്ദ്രപ്രസാദ്. അതിനിടെ ലിസ്റ്റിൽപ്പെട്ടില്ലെങ്കിലും സൂരജ് രവിയുടെ പേര് വി എം സുധീരൻ നേരിട്ട് ഹൈക്കമാൻഡിനു നൽകിയെന്നു സൂചനയുണ്ട്

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …