കനത്ത മഴയില്‍ ഗംഗാനദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ബീഹാറിലെ രണ്ട് ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തൊമ്ബത് സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ബീഹാറില്‍ ഇരുപത് സ്ഥലങ്ങളും ഉത്തര്‍പ്രദേശില്‍ അഞ്ച് സ്ഥലങ്ങളിലും അസമിലെ രണ്ട് സ്ഥലങ്ങളിലും ഝാര്‍ഖണ്ഡിലെയും പശ്ചിമബംഗാളിലെയും ഓരോ വീതം സ്ഥലങ്ങളിലുമാണ് ജലനിരപ്പ് ക്രമാതീതമായി
ഉയര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുന്നത്. യമുനനദിയിലേയും ഗംഗയുടെ വടക്കന്‍ പോക്ഷകനദികളിലേയും നിലയ്‌ക്കാത്ത ശക്തിയേറിയ ഒഴുക്കാണ് സ്ഥിതിഗതികള്‍ ഇത്രക്ക്
രൂക്ഷമാകാന്‍ കാരണം. വരുന്ന രണ്ട് ദിവസങ്ങളിലായി ജലനിരപ്പ് വീണ്ടും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ നിര്‍ദേശിച്ചു.