ഉയരങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന ദുബൈയില്‍ മാളിന് മുകളില്‍ മെട്രോ സ്റ്റേഷന് ഒരുങ്ങുന്നു. ദേരയിലാണ് ‘വണ്‍ ദേര’ എന്ന പേരില്‍ മാളും മെട്രോ സ്റ്റേഷനും ഒരുങ്ങുന്നത്.
ദുബൈയില്‍ ആദ്യമായാണ് ഇത്തരമൊരു മാളും മെട്രോ സ്റ്റേഷനും ഒരുങ്ങുന്നത്. ദേര എന്‍റിച്മെന്‍റ് പ്രോജക്ടിന്റെ (ഡി.ഇ.പി) ഭാഗമായി ഇത്റ ദുബൈയാണ് നിര്‍മാതാക്കള്‍. 131 ഹോട്ടല്‍
മുറികള്‍, ഓഫിസ് എന്നിവ ഉള്‍പ്പെടുന്നതാണ് മാള്‍. ആകര്‍ഷണീയമായ ഘടനയും അസാധാരണമായ രൂപകല്‍പനയുംകൊണ്ട്
വ്യത്യസ്ത ലുക്കിലായിരിക്കും മാള്‍ ഉയരുക. മെട്രോ സ്റ്റേഷന് പുറമെ, ബസ് ടെര്‍മിനല്‍, ടാക്സി, 158 പാര്‍കിങ് എന്നിവയും ഉണ്ടാകും. എല്ലാ ഗതാഗത സൗകര്യങ്ങളും മാളിനുള്ളില്‍ ഒരുക്കുകയാണ് ലക്ഷ്യം.
ദുബൈയിലെ ഏറ്റവും പഴയ നഗരത്തിെന്റ നവീകരണത്തിനും വികസനത്തിനും വഴിയൊരുക്കുന്നതായിരിക്കും മെട്രോ സ്റ്റേഷനും മാളുമെന്ന് ഇത്റ ദുബൈ സി.ഇ.ഒ ഇസാം ഗല്‍ദാരി പറഞ്ഞു.
55 ബ്രാന്‍ഡുകളുടെ റി ടെയില്‍ യൂനിറ്റുകള്‍ ഇവിടെയുണ്ടാകും. ദേര എന്‍റിച്മെന്‍റ് പ്രോജക്ടിെന്റ ഭാഗമായി ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഡിസ്ട്രിക്റ്റ് എട്ട്, ഒമ്ബത് എന്നിവയും നാലാം പാദത്തില്‍ ഡിസ്ട്രിക്റ്റ് അഞ്ച്, 10 എന്നിവയും പൂര്‍ത്തിയാകും.