പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പദ്ധതിയിലൂടെ രാജ്യത്ത് 43 കോടിയോളം ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭിച്ചതായി റിപ്പോര്‍ട്ട്. പദ്ധതിയ്‌ക്ക് കീഴില്‍ 42.89 കോടി അക്കൗണ്ടുകളാണ് തുറന്നത്. ഇതില്‍
പകുതിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. പിഎംജെഡിവൈ പദ്ധതി പ്രകാരം സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ ഏത് ബാങ്ക് ശാഖകളിലൂടെയും അക്കൗണ്ട് തുറക്കാന്‍ കഴിയും. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്
ഗുണഭോക്താക്കളില്‍ 23.76 കോടി പേരും സ്ത്രീകളാണ്. 28.57 കോടി ആളുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. നിലവില്‍ 1,43,834 കോടി രൂപ ബാങ്കില്‍ അവശേഷിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.