സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കേസില്‍ ഇന്ന് വിധിപറയുക. ഇതിന് മുന്‍പ് വിധി പറയാനായി മൂന്ന് തവണ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
ജൂലൈ 27നായിരുന്നു അവസാനമായി മാറ്റിയത്. കേസില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല.
അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്നുമാണ് തരൂരിന്റെ വാദം. തനിക്കെതിരേ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ തെളിവില്ലെന്നും തരൂര്‍ അഭിപ്രായപ്പെടുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY