Breaking News

വെളളിയാഴ്ച മുതല്‍ നാലു ദിവസം ബാങ്ക് അവധി.

കോവിഡ് ആശങ്കകള്‍ക്കിടയിലും ഓണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങുകയാണ് കേരളം.

പൂപ്പൊലിയും പൂക്കളങ്ങളും ഓണക്കളിയുമായി പൊന്‍ചിങ്ങത്തിലെ അത്തം മുതല്‍ പത്തു നാള്‍ നീളുന്ന കൂട്ടായ്‌മയുടെ ആഘോഷവും ഗതകാലസ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം.

ഓഗസ്റ്റ് 21 നാണ് ഇത്തവണ തിരുവോണം. അത്തം കഴിഞ്ഞ് ഒന്‍പതാം ദിവസമാണ് ഇത്തവണ തിരുവോണം.

അത്തത്തിനു ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിന് തിരുവോണം വരുന്നത്.

തുടര്‍ച്ചയായ അഞ്ചു ദിവസമാണ് ഇത്തവണ പൊതു അവധി.ഞായറാഴ്ച അടക്കമാണ് ഈ അവധി. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്.

ഓഗസ്റ്റ് 19 വ്യാഴാഴ്ച മുഹറം ആണ്. ഓഗസ്റ്റ് 20 ന് ഒന്നാം ഓണം. 21 ന് തിരുവോണം, ഓഗസ്റ്റ് 22 ന് മൂന്നാം ഓണവും ഓഗസ്റ്റ് 23 ന് നാലാം ഓണവുമാണ്.

ഓഗസ്റ്റ് 20, 21, 22, 23 തീയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 23 നാലാം ഓണത്തിന്റെ അന്നു തന്നെ ഇത്തവണ ശ്രീനാരായണ ഗുരു ജയന്തിയും വരുന്നതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …