ഉത്രാട ദിനത്തില്‍ സ്നേഹാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്‍്റേയും സമത്വത്തിന്‍്റേയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഒരുങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയിലും ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘തിരുവോണനാളിനെ വരവേല്‍ക്കാനായി ഉത്രാടം പിറന്നിരിക്കുന്നു.
കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളില്‍ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാന്‍ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികളാണ് ആവിഷ്കരിച്ചത്.
ലോക്ഡൗണ്‍ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്ബത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നത്. അതോടൊപ്പം ഏകദേശം 90 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണം സ്പെഷ്യല്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വരുന്നു.
526 കോടി രൂപയാണ് അതിനായി ചെലവു വന്നത്. ഇതിനു പുറമേ, 48.5 ലക്ഷത്തിലധികം ആളുകള്‍ക്ക് 3100 രൂപ വീതം ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ച് വിതരണം ചെയ്യുകയുമുണ്ടായി.
1481.87 കോടി രൂപ ഇതിനായി അനുവദിച്ചു. വിവിധ ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ക്ക് അനുവദിച്ച 1000 രൂപ വീതമുള്ള പ്രത്യേക ധനസാഹയ വിതരണം പുരോഗമിക്കുന്നു.
ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്‍്റേയും സമത്വത്തിന്‍്റേയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാം. ഏറ്റവും സന്തോഷത്തോടെ,
മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് ഓണം ആഘോഷിക്കാം. എല്ലാവര്‍ക്കും സ്നേഹപൂര്‍വം ഉത്രാടദിനാശംസകള്‍ നേരുന്നു.’