പൂനെ ആര്‍മി സ്പോട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്റ്റേഡിയത്തിന് ടോക്യോ ഒളിമ്ബിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ നല്‍കും. പൂനൈ കന്റോണ്‍മെന്‍റിലുള്ള സ്റ്റേഡിയത്തിന്
നീരജ് ചോപ്ര ആര്‍മി സ്പോട്സ് സ്റ്റേഡിയം എന്നാണ് നാമകരണം ചെയ്യാന്‍ പോകുന്നത്. ആഗസ്റ്റ് 23ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ഔദ്യോഗികമായി
പ്രഖ്യാപിക്കും. ചടങ്ങില്‍ 16 ഒളിമ്ബ്യന്‍മാരെ മന്ത്രി ആദരിക്കും. ചടങ്ങിന് ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും.
ടോക്യോ ഒളിമ്ബിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയാണ് നീരജ് ചരിത്രം രചിച്ചത്. അത്ലറ്റിക്സില് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് മാറി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്ബിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ താരം കൂടിയായി അദ്ദേഹം മാറി