Breaking News

കോവിഡിന് പിന്നാലെ ലോകത്തിലെ ഏറ്റവും അപകടകാരിയായ മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസെന്ന് ലൈവ് സയന്‍സ് ഉള്‍പ്പെടെ നിരവധി ശാസ്ത്ര പോര്‍ട്ടലുകള്‍ സാക്ഷ്യപ്പെടുത്തിയ വൈറസാണ് മാര്‍ബര്‍ഗ്. 88 ശതമാനമാണ് ഈ വൈറസ് കാരണമുള്ള മരണനിരക്ക്.

അതായത് ബാധിക്കപ്പെടുന്ന 10 പേരില്‍ ഏകദേശം 9 രോഗികളും മരണപ്പെടും. കൃത്യമായി തടഞ്ഞില്ലെങ്കില്‍ പകര്‍ച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്.

ഗിനിയയില്‍ മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഒരു മരണവും സ്ഥിരീകരിച്ചു. പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ ഉടലെടുക്കുന്നത്.

അതു കൊണ്ടാണ് വൈറസിന് ആ പേര് നല്‍കിയിരിക്കുന്നത്. കടുത്ത പനി, കിടുകിടുപ്പ്, ശക്തമായ പേശിവേദന, നിര്‍ത്താതെയുള്ള ഛര്‍ദി എന്നിവയാണ് ആദ്യ രോഗലക്ഷണങ്ങള്‍. പിന്നീട് കടുത്ത രക്തസ്രാവം ഉണ്ടാകും.

ഇത് മസ്തിഷ്ക ജ്വരത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും. ഭയാനകവും അപൂര്‍വവുമാണ് ഈ വൈറസ് ബാധ. ആര്‍ടിപിസിആര്‍, എലീസ തുടങ്ങിയ ടെസ്റ്റുകളാണ് വൈറസ് ബാധ കണ്ടെത്താനായി ഉപയോഗിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …