സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ദ്ധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാല്‍ സംസ്ഥാനത്ത് വിവാഹ സീസണ്‍ ആണ്. സ്വര്‍ണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.