Breaking News

ബലം പ്രയോഗിച്ചാണെങ്കിലും കല്യാണം കഴിഞ്ഞവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗമാവില്ലെന്ന് ഹൈക്കോടതി…

കല്യാണം കഴിഞ്ഞവര്‍ തമ്മിലുള്ള ലൈംഗികബന്ധം ബലം പ്രയോഗിച്ചുള്ളതാണെങ്കിലും ബലാത്സംഗമാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഐ.പി.സി 337-ാം വകുപ്പ് (പ്രകൃതിവിരുദ്ധ ലൈംഗികത)

ചേര്‍ത്ത് ഭര്‍ത്താവിനെതിരായ കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. സ്ത്രീധനത്തിന്റെ പേരില്‍ പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങള്‍ക്കൊപ്പം, പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി

ഭര്‍ത്താവിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതി വിധി. ‘ഭാര്യയുമായുള്ള ലൈംഗിക ബന്ധം, ഭാര്യ 18 വയസിനു താഴെയല്ലെങ്കില്‍ ബലാത്സംഗമാവില്ല’- ജഡ്ജി വ്യക്തമാക്കി. ‘ഈ കേസില്‍ പരാതിക്കാരി

നിയമപരായി പ്രതിയുമായി വിവാഹിതയാണ്. ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം, അത് ബലം പ്രയോഗിച്ചുള്ളതാണെങ്കിലും അവളുടെ ആഗ്രഹത്തിനെതിരാണെങ്കിലും, ബലാത്സംഗക്കുറ്റമല്ല’- ജഡ്ജി വിധിക്കുറിപ്പില്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …