കൊല്ലം കടയ്ക്കലില്‍ 13കാരന് ക്രൂരമര്‍ദനം. ഇതിനോടകം തന്നെ പിതാവ് മകനെ ക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതെ തുടര്‍ന്ന് ഇയ്യാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കടക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട് സ്വദേശിയായ നാസറുദ്ദീനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാന്‍ പോയി എന്ന
കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തത്. എന്നാല്‍ മര്‍ദ്ദനം സഹിക്കാതെ ആയപ്പോള്‍ കുട്ടിയുടെ മാതാവ് ഹയരുനിസ്സ കടക്കല്‍ സിഐയെ വിളിച്ച്
പരാതിപറയുകയും തുടര്‍ന്ന് പൊലീസ് എത്തി പിതാവ് നാസാറുദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു