ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുനരാവിഷ്കരിച്ചു.
‘ബ്രിട്ടീഷ് മേല്‍ക്കോയ്മക്ക് മുന്നില്‍ നെഞ്ചുവിരിച്ച മലബാര്‍; 100 വര്‍ഷങ്ങള്‍’ എന്ന മുദ്രാവാക്യത്തിലാണ് ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനത്തിന്റ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുനരാവിഷ്കരണം നടത്തിയത്.
മഞ്ചേരി കൊരമ്ബയില്‍ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച ആവിഷ്കാര റാലി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ സംഗമത്തില്‍ മഞ്ചേരി സ്റ്റാന്റില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരി പ്രഖ്യാപനം നടത്തി. കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റമീസ് ഇരിവേറ്റി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹാസിന് മഹ്സൂല്‍, ജില്ലാ ട്രഷര്‍ മുഹ്സിന് വണ്ടൂര്‍ സംസാരിച്ചു.