അഫ്ഗാനിസ്താന് ഇന്ത്യയുമായി ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍.
ഒരു സുപ്രധാന രാജ്യമെന്ന നിലയില്‍ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി വ്യക്തമാക്കിയത്.
അഫ്ഗാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. പഷ്തു ഭാഷയില്‍ പുറത്തു വിട്ട 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്‌കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചത്.
‘ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു,
ആ ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യോമപാത വഴിയുള്ള വ്യാപാരവും തുറന്നിടേണ്ടതുണ്ട്’ സ്താനിക്‌സായിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു.