9 പുതിയ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ചുമതലയേറ്റു. 3 വനിതകളും ഒരു മലയാളിയും ഉള്‍പെടെയുള്ള ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ആറാമതായിട്ടായിരുന്നു മലയാളി ജഡ്ജി സി ടി രവികുമാറിന്റെ സത്യപ്രതിജ്ഞ. 6-ാംനമ്ബര്‍ കോടതിയില്‍ ജസ്റ്റിസ് എസ് കെ കൗളിനൊപ്പമായിരുന്നു ജസ്റ്റിസ് സി ടി രവികുമാറിന്റെ ആദ്യ ദിനം.
ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഹൈകോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പുതിയ വനിതാ ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ശ്രീനിവാസ് ഓഖ, വിക്രം നാഥ്, ജിതേന്ദ്ര കുമാര്‍ മഹേശ്വരി, എം എം സുന്ദരേഷ്, ഗുജറാത്ത് പി എസ് നരസിംഹ എന്നിവരും ചുമതലയേറ്റു. ഇതില്‍ ബി വി നാഗരത്‌ന 2027ല്‍ ആദ്യ വനിത ചീഫ് ജസ്റ്റിസായേക്കും. സുപ്രീംകോടതി ചരിത്രത്തില്‍ ആദ്യമായാണ് 3 വനിതാ ജഡ്ജിമാര്‍ ഒന്നിച്ചു ചുമതല എല്‍ക്കുന്നത്.