സംസ്ഥാനത്ത് എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സിലേക്കുളള പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു.
ഓപ്ഷനുകള്‍ പരിഗണിച്ചു കൊണ്ടുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബര്‍ അഞ്ചുനു പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363
NEWS 22 TRUTH . EQUALITY . FRATERNITY