വിവാഹ വേദിയില്‍വച്ച് വരനെ തല്ലുന്ന വധുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ പുകയില ചവച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്. അടുത്തിരിക്കുന്ന ആരോടോ വരന്‍ പുകയില ചവച്ചതിനെപ്പറ്റി യുവതി ദേഷ്യപ്പെട്ട് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍.
തുടര്‍ന്ന് വരന് നേരെ തിരിഞ്ഞ് അയാളോടും ഇതേക്കുറിച്ച് സംസാരിക്കുകയും തല്ലുകയും ചെയ്യുന്നു. പുകയില ദുശ്ശീലമാണെന്നും, അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നുമാണ് യുവതി പറയുന്നത്. ഇതുകേട്ടയുടന്‍ യുവാവ് എഴുന്നേറ്റ് നിന്ന് പുകയില തുപ്പുകയും, ചടങ്ങിനെത്തിയ അതിത്ഥികള്‍ ചിരിക്കുകയുമാണ്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് യുവതിയെ പ്രശംസിച്ചുകൊണ്ട് കമന്റിടുന്നത്. അതേസമയം വീഡിയോയുടെ സത്യാവസ്ഥ പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന ‘നെറ്റിസണ്‍സും’ ഉണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY