Breaking News

തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം; അന്വേഷണം ഊർജിതമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ രാജിവെച്ചു.

തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ യുപിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന് രാജിവെക്കേണ്ടി വന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സസ്‌പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചത്. വീഡിയോയുടെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രിയങ്ക മിശ്രയെ അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പോലീസ് യൂണിഫോമില്‍ റിവോള്‍വര്‍ പിടിച്ച്‌ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗം വൈറല്‍ ആയി മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് വന്‍തോതിലുള്ള വിമര്‍ശനം പ്രിയങ്കയ്ക്കു നേരെ ഉണ്ടായി. ഇതോടെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ച്‌ പ്രിയങ്കയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

വീഡിയോ വൈറലായതോടെ രൂക്ഷമായ വിമര്‍ശനമാണ് പ്രിയങ്കയും യു പി പൊലീസും നേരിട്ടത്. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളും പൊലീസിനെതിരെ രംഗത്തെത്തി. ഇതോടെയാണ് സര്‍ക്കാര്‍ കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്. അന്വേഷണം നടക്കുന്നതിനിടെയാണ് സസ്പെന്‍ഷനിലായിരുന്ന പ്രിയങ്ക ജോലി രാജിവെച്ചത്.

 

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …