നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തയാറാക്കിയ സമ്ബര്‍ക്കപട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. നേരത്തെ 188 പേരാണ് സമ്ബര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നത്. 63 പേരെ കൂടി ചേര്‍ത്ത് മൊത്ത സമ്ബര്‍ക്ക പട്ടിക 251 ആക്കി.
നിപ ബാധിച്ചു മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരാണിവര്‍. അതേസമയം, രോലക്ഷണങ്ങള്‍ പ്രകടമായവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാവിനും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നേരത്തെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്.
അഞ്ചു പേര്‍ക്കു കൂടി പുതുതായി രോഗലക്ഷണങ്ങള്‍ ഉണ്ട്. ആകെ എട്ടു പേരുടെ സാമ്ബിളുകള്‍ പൂണെയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
251 പേരുടെ സമ്ബര്‍ക്ക പട്ടികയില്‍ നിന്ന് കൂടുതല്‍ രോഗ സാധ്യതയുള്ളവരുടെ പട്ടികയും പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ഇതില്‍ 32 പേരാണുള്ളത്. ഇവരെല്ലാം നിരീക്ഷണത്തിലാണുള്ളത്.