Breaking News

പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു…

പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്ത് പോലീസ്. വിജീഷിന്റെ അച്ഛന്‍ പി രവീന്ദ്രന്‍, അമ്മ പൊന്നുവിനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി. കേസില്‍ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഒന്നരവര്‍ഷം മുന്‍പാണ് പയ്യന്നൂര്‍ കോറോം സ്വദേശിനിയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു.

ഭര്‍ത്താവിന്റെ വീട്ടില്‍ താമസം തുടങ്ങിയ യുവതിയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടിലെ ശുചിമുറിയില്‍ യുവതിയെ

തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച്‌ പറയുന്ന ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ടായിരുന്നു,

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …