Breaking News

ഇസ്രയേലിനെ ഞെട്ടിച്ച്‌ പലസ്തീന്‍കാരുടെ ജയില്‍ചാട്ടം; സ്പൂണ്‍ കൊണ്ട് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടത് ആറുപേര്‍…

ഷ്വഷാങ്ക് റിഡംപ്ഷന്‍, ദി ഗ്രേറ്റ് എസ്‌കേപ്പ്, പാപ്പിയോണ്‍ തുടങ്ങിയ ലോക പ്രശസ്ത സിനിമകള്‍ ജയില്‍ചാട്ടത്തെ ആസ്പദമാക്കി ഇറങ്ങിയവയാണ്. എന്നാല്‍ ഈ സിനിമകളെ വെല്ലുന്ന രീതിയിൽ ഉള്ള ഒരു ജയില്‍ചാട്ടത്തിനാണ് ഇപ്പോൾ ഇസ്രയേല്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച്‌ അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്നും ആറ് പാലസ്തീന്‍കാരാണ് ജയില്‍ചാടിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷ കാത്തിരിക്കുന്ന മറ്റൊരാളും പ്രത്യേക തടവിന് വിധിക്കപ്പെട്ടയാളുമാണ് തടവുചാടിയത്.

ഇവര്‍ക്ക് വേണ്ടി പോലീസും സൈന്യവും തെരച്ചില്‍ തുടങ്ങി. ഭീകരപ്രവര്‍ത്തനത്തിന് പലസ്തീന്‍കാരെ തടവിലാക്കിയിരിക്കുന്ന ഗില്‍ബോവ ജയിലില്‍ നിന്നുമായിരുന്നു തടവുചാട്ടം നടന്നിരിക്കുന്നത്. ഇസ്രായേലിലെ പ്രമുഖ നഗരമായ വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജയിലില്‍ അതീവസുരക്ഷാ ക്രമീകരണങ്ങളെ അതിജീവിച്ചായിരുന്നു ഇവരുടെ ജയില്‍ച്ചാട്ടം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …