മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഭിക്ഷ തേടി നടത്തിച്ച് ക്രൂരത. ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടി.
സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഇത്തരത്തില്‍ നഗ്നരാക്കി നടത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വിശദമാക്കി. അഞ്ച് വയസ് പ്രായം വരുന്ന ആറു പെണ്‍കുട്ടികള്‍ നഗ്നരായി നടക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
തവളയെ കെട്ടിയിട്ട വടിയും കയ്യില്‍ പിടിച്ചായിരുന്നു ഈ പ്രദക്ഷിണ സമാനമായ ആചാരം നടന്നത്. ദാമോ ജില്ലയിലെ ബനിയാ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ഈ ദുരാചാരം നടന്നത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് ഇത്തരം ദുരാചാരമെന്നാണ് പൊലീസ് പറയുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY