വില്‍പനയ്ക്കായി കൂത്തുപറമ്ബില്‍ എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഹിയാത്ത് നഗറിലെ എസ്.കെ.മിനറൂലിനെ (22) യാണ് കൂത്തുപറമ്ബ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ഷാജി അറസ്റ്റ് ചെയ്തത്. പാനൂരിനടുത്ത് വാടകയ്ക്ക് താമസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനനടത്തുകയാണ് ഇയാളുടെ രീതി.
കൂത്തുപറമ്ബില്‍ കഞ്ചാവ് വില്‍പനക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ പി.സി.ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.പി.ശ്രീധരന്‍, പ്രജീഷ് കോട്ടായി, കെ.ബി.ജീമോന്‍, പി.ജലീഷ്, പ്രനില്‍കുമാര്‍, എം.സുബിന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.ലിജിന, എം.രമ്യ ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.