തിരുവനന്തപുരത്ത് നരുവാമൂട്ടില്‍ മകള്‍ അമ്മയെ വെട്ടിക്കൊന്ന് കത്തിക്കാന്‍ ശ്രമിച്ചു. 88 കാരിയായ അന്നമ്മയെയാണ് 62 കാരിയായ മകള്‍ വെട്ടിക്കൊന്നത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അന്നമ്മയുടെ അഞ്ചുമക്കളില്‍ രണ്ടാമത്തെ മകളുടെ കൂടെയായിരുന്നു അന്നമ്മ താമസിച്ചിരുന്നത്. വീടിന്‍റെ മുന്‍വശത്തെ റോഡരികില്‍ വെച്ച് മകള്‍ അമ്മയെ വെട്ടി. സംഭവത്ത് സ്ഥലത്ത് തന്നെ അന്നമ്മ മരിച്ചു. കൊലപാതക ശേഷം കരിയില കൂട്ടിയിട്ട്
അമ്മയുടെ മൃതദേഹം കത്തിക്കാനും മകള്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോള്‍ മകള്‍ വീട്ടില്‍ തന്നെയുണ്ട്. മകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY