വടക്കന്‍ ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരെ രക്ഷപെടുത്തി.
സബ്സി മന്ദി മേഖലയില്‍ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. കൂടുതലാളുകള്‍ കുടുങ്ങി കിടക്കുന്നതായി
സംശയമുള്ളതിനാല്‍ ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY