Breaking News

ആറുമാസം ജോലിക്ക്​ പോകാതെ ഗെയിം കളി; ഓണ്‍ലൈനില്‍ പണം നഷ്​ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി….

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌​ പണം നഷ്​ടപ്പെട്ടതില്‍ മനംനൊന്ത്​ തമിഴ്​നാട്ടില്‍ യുവാവ്​ ജീവനൊടുക്കി. ഈറോഡ്​ പൂന്തുറ സ്വദേശിയായ ​ശ്രീറാമാണ്​ മരിച്ചത്​. 22വയസുകാരനായ ശ്രീറാം പെയിന്‍റിങ്​ തൊഴിലാളി ആയിരുന്നു .

ആറ് മാസമായി ജോലിക്ക്​ പോലും പോകാതെ ശ്രീറാം മൊബൈല്‍ ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നുവെന്ന്​ പൊലീസ് പറയുന്നത്. ഗെയിമിലൂടെ പണം നഷ്​ടമായതോടെ യുവാവ്​ കടുത്ത നിരാശയിലായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തിയപ്പോള്‍ ശ്രീറാമിന്‍റെ മുറി പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈറോഡ്​ ടീണ്‍ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തു.

 

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …