Breaking News

കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്ബത്തൂര്‍…

കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്ബത്തൂര്‍ കോര്‍പറേഷന്‍. ശരവണപട്ടിയിലെ നഴ്‌സിങ് കോളജില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം.

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികളാണെങ്കിലും 10 ദിവസം കോളജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണു അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്വാറന്റൈന്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കോളജ് അധികൃതര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍നിന്നു ബന്ധപ്പെട്ട എല്ലാ രേഖകളുമായി കോളജിലെത്തിയ വിദ്യാര്‍ഥികളാണ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ പോസിറ്റീവായത്. ഇതാണ് കടുത്ത തീരുമാനത്തിന് കാരണം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …