ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാകുന്നു. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. നദികള്‍ കരകവിഞ്ഞതോടെ ഈ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായ അവസ്ഥയാണ്.
ബംഗാള്‍ തിരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ തീരത്തും മഴ ശക്തമാവാന്‍ കാരണം. ചത്തീസ്ഗഡില്‍ റായ്പൂര്‍, ഗരിയാബന്ദ് ജില്ലകള്‍ പൂര്‍ണമായും വെള്ളത്തി നടിയിലായി. പൈരിനദി കര കവിഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഹാരാഷ്ട്രയില്‍ ഗോദാവരി നദി കരകവിഞ്ഞതോടെ
നാസിക് അടക്കമുള്ള മേഖല വെളളപൊക്കത്തിലായി.പഞ്ചാബില്‍ രാജ്കോട്ട്, ജാംനഗര്‍, പോര്‍ബന്ധര്‍, വല്‍സാദ്, ജുനഘട്ട് ജില്ലകളിലെ വിവിധ ഗ്രാമങ്ങള്‍ വെള്ളപൊക്കത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേനയടക്കം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.