നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പെട്ടന്നൊരു ദിവസം കോടികള്‍ നിക്ഷേപമായെത്തിയാല്‍ എന്തുെചയ്യും? ബിഹാറിലെ ഒരു കര്‍ഷകന് തന്‍റെ പെന്‍ഷന്‍ അക്കൗണ്ടില്‍ എത്തിയത് 52 കോടി രൂപയായിരുന്നു. അക്കൗണ്ട് ബാലന്‍സ് കണ്ട് ഞെട്ടിയെങ്കിലും ‘ഈ തുകയില്‍ നിന്ന് കുറച്ച് ഞങ്ങള്‍ക്ക് നല്‍കണം, ജീവിതകാലം മുഴുവന്‍ സന്തോഷമായി ജീവിച്ചോളാം’ എന്നാണ് സര്‍ക്കാറിനോട് ഈ കര്‍ഷകന്‍റെ അഭ്യര്‍ഥന.
മുസഫര്‍പുര്‍ ജില്ലയിലെ കാത്തിഹാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗ്രാമവാസിയാണ് രാം ബഹദൂര്‍ ഷാ. തന്‍റെ പെന്‍ഷന്‍ തുക പരിശോധിക്കാന്‍ തൊട്ടടുത്ത കസ്റ്റമന്‍ സര്‍വിസ് പോയിന്‍റില്‍ എത്തിയതായിരുന്നു ഈ കര്‍ഷകന്‍. ആധാര്‍ കാര്‍ഡും കൈയടയാളവും നല്‍കിയതോടെ ബാങ്ക് ബാലന്‍സ് കണ്ട് ബഹദൂര്‍ ഷായും സി.എസ്.പി ഓഫിസറും ഒരേപോലെ െഞട്ടി. 52കോടി രൂപയായിരുന്നു അക്കൗണ്ട് ബാലന്‍സ്.
തുക കേട്ടതോടെ ഞെട്ടിപ്പോയെന്നും എവിടെനിന്നാണ് ഈ തുക അക്കൗണ്ടിലെത്തിയതെന്ന് അറിയില്ലെന്നും വൃദ്ധന്‍ പറയുന്നു. ‘ഞങ്ങളുടെ ജീവിതം കൃഷിക്കായി സമര്‍പ്പിച്ചു. എനിക്ക് സര്‍ക്കാരിനോടുള്ള അഭ്യര്‍ഥന ഈ തുകയില്‍ കുറച്ച് ഞങ്ങള്‍ക്ക് നല്‍കണം, ജീവിതകാലം മുഴുവന്‍ സന്തോഷമായി ജീവിച്ചോളാം’ -ബഹദൂര്‍ ഷാ പറയുന്നു.
തന്‍റെ പിതാവിന്‍റെ അക്കൗണ്ടില്‍ 52 കോടിയിലധികം രൂപ നിക്ഷേപമായെത്തിയതായി സുജിത് കുമാര്‍ ഗുപ്തയും പറഞ്ഞു. ‘ഈ തുക എത്തിയതില്‍ ആശങ്കയുണ്ട്. എങ്കിലും ഞങ്ങളൊരു കര്‍ഷക കുടുംബവും പാവപ്പെട്ടവരുമായതിനാല്‍ കുറച്ചുതുക ഞങ്ങള്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാരിനോടുള്ള അഭ്യര്‍ഥന’ -സുജിത് കുമാര്‍ ഗുപ്ത പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ‘പ്രാദേശിക അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കര്‍ഷകന്‍റെ പെന്‍ഷന്‍ അക്കൗണ്ടുള്ള ബാങ്കിലെ ഓഫിസറെ ചോദ്യം ചെയ്യുകയും ചെയ്യും’ -സബ് ഇന്‍സ്പെക്ടര്‍ മനോജ് പണ്ഡേര് പറഞ്ഞു.
ബിഹാറിലെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ആദ്യമായല്ല വന്‍തുക ഇത്തരത്തില്‍ നിക്ഷേപിക്കുന്നത്. കാത്തിഹാര്‍ ജില്ലയിലെ രണ്ടു സ്കൂള്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് 900 കോടി രൂപ എത്തിയിരുന്നു. കൂടാതെ കഗാരിയ സ്വദേശിയുടെ അക്കൗണ്ടില്‍ 1.16ലക്ഷം രൂപയും നിക്ഷേപമായെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്ബത്തിക സഹായം ലഭിച്ചതാണെന്ന് ചൂണ്ടിക്കാട്ടി തുക തിരിച്ചുനല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു.