Feb 15, 2026 6:41 AM
Breaking News

162 പാക്കറ്റ് വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍….

162 പാകെറ്റ് വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനന്ദന്‍ ആണ് പിടിയിലായത്. മൊവ്വാറില്‍ കോഴി കട നടത്തിവരികയാണ് ആനന്ദന്‍. കടയുടെ മറവില്‍ വിദേശമദ്യം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ബദിയടുക്ക എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്‍മാരായ ജയപ്രകാശ്, നിരഞ്ജന്‍, ദിലീപ്, മഹേഷ് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …