ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്തുവര്‍ഷത്തെ താമസ വിസയാണ് ലഭിച്ചത്. സിനിമാ രംഗത്തെയും നൃത്തകലാ രംഗത്തെയും മികവ് പരിഗണിച്ചാണ് വിസ നല്‍കിയത്. ദുബായ് എമിഗ്രേഷന്റെ ജാഫ്ലിയയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച് ആശാ ശരത്ത് വിസ ഏറ്റുവാങ്ങി.
27 വര്‍ഷത്തെ തന്റെ കലാ ജീവിതത്തിനുള്ള അംഗീകാരമായി ഈ ആദരവിനെ കാണുന്നുവെന്ന് ആശാ ശരത്ത് പറഞ്ഞു. നേരത്തെ മമ്മൂട്ടി , മോഹന്‍ലാല്‍ , ടോവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ക്ക് യു എ ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.