ജമ്മുകശ്മീരിലെ പട്നിടോപ്പില്‍ തകര്‍ന്നു വീണ സൈനിക ഹെലികോപ്ടറിലെ രണ്ട് പൈലറ്റുമാരും മരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. പ്രദേശവാസികളാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത് ആദ്യം കണ്ടത്.
ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കനത്ത മഞ്ഞ് കാഴ്ചാ തടസ്സം ഉണ്ടാക്കിയതാവാം
അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്ടറും അപകടത്തില്‍പ്പെട്ടിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY